general

ബാലരാമപുരം: അട്ടക്കുളങ്ങരക്ക് സമീപം ടിപ്പർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കാറാത്തലക്കോണം എസ്.ആർ.ഭവനിൽ സജി- രമണി ദമ്പതികളുടെ മകൻ അജിത്.എസ്.ആർ(25)​ ആണ് മരിച്ചത്. 24 ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ വരുകയായിരുന്ന അജിത്തിനെ ടിപ്പറിടിക്കുകയായിരുന്നു. ദേഹത്തും തലക്കും ഗുരുതപരിക്കേറ്റ യുവാവിനെ പൊലീസ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കിംസിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അരുൺ.എസ്.ആർ സഹോദരനാണ്.സഞ്ചയനം: വ്യാഴാഴ്ച്ച രാവിലെ 9 ന്.