dd

തിരുവനന്തപുരം: ഏറെ നാളായിട്ടും പണി തുടങ്ങാതെ കിടക്കുന്ന കുന്നുകുഴിയിലെ അറവുശാല താത്കാലിക പച്ചകറി ഉദ്യാനമാകുന്നു. നഗരസഭ ജീവനക്കാരുടെ സംഘടനയായ കേരള മുനിസിപ്പൽ ആൻഡ് സ്റ്റാഫ് യൂണിയനും നഗരസഭ വർക്കേഴ്സ് അസോസിയേഷനു (സി.ഐ.ടി.യു) സംയുക്തമായാണ് ജൈവ പച്ചക്കറി കൃഷിയും മത്സ്യ കൃഷിയും ഒരുക്കുന്നത്. അറവുശാലയുടെ നിർമ്മാണം എങ്ങുമെത്താതെ സ്ഥലം ഏറെ നാളായി കാടുമൂടിക്കിടക്കുകയായിരുന്നു.

ഇവിടെ ഇഴജന്തുകളുടെ ശല്യം രൂക്ഷമായതിനെ തുടർന്നാണ് നഗരസഭ ആരോഗ്യ കമ്മിറ്റി ചെയർമാൻ ഐ.പി. ബിനുവിന്റെ നേതൃത്വത്തിൽ പുതിയ പദ്ധതി ആവിഷ്കരിച്ചത്. സർക്കാരിന്റെ സുഭിഷ കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട് മോഡൽ എൽ.പി സ്കൂളിലാണ് ആദ്യം കെ.എം.എസ്.സി.യുവിന്റെ നേതൃത്വത്തിൽ കാർഷിക പ്രവർത്തനങ്ങൾ തുടങ്ങിയത്. സംഘടനയുടെ നേതൃത്വത്തിൽ ഗ്രോ ബാഗ് കൃഷി തുടങ്ങുകയും ജീവനക്കാർക്കും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും കുറഞ്ഞ നിരക്കിൽ ഗ്രോബാഗ് വിതരണം ചെയ്യുകയും ചെയ്തു. കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു, കെ.എം.സി. എസ്.യു പ്രവർത്തകർ, നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവരാണ് പച്ചക്കറി കൃഷിക്ക് നേതൃത്വം നൽകുന്നത്.