v

വെഞ്ഞാറമൂട്: കുഞ്ഞുലക്ഷ്മി അമ്മയ്ക്ക് വീടൊരുക്കി സി.പി.ഐ പ്രവ‌ർത്തകർ. നെല്ലനാട് പഞ്ചായത്തിലെ വലിയ കട്ടക്കാൽ വാർഡിൽ പള്ളിവിള പ്രദേശത്ത് പൊളിഞ്ഞു വീഴാറായ വീട്ടിൽ തനിച്ച് താമസിക്കുന്ന കുഞ്ഞുലക്ഷ്മി അമ്മയ്ക്കാണ് സി.പി.ഐ പ്രവർത്തകർ വീടൊരുക്കിയത്. സി.പി.ഐ വലിയ കട്ടക്കാൽ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കുഞ്ഞുലക്ഷ്മി അമ്മയ്ക്ക് വീടൊരുക്കിയത്. നിർമ്മാണത്തിന് ചെലവായ രണ്ടര ലക്ഷം രൂപ സി.പി.ഐ പ്രവർത്തകരും സ്ഥാപനങ്ങളും സമാഹരിച്ച് നൽകുകയായിരുന്നു. വീടിന്റെ നിർമ്മാണ പ്രവർത്തന ജോലികൾ സി.പി.ഐ കടയ്ക്കൽ ബ്രാഞ്ച് പ്രവർത്തകരാണ് ചെയ്തത്. വീടിന്റെ താക്കോൽ ദാനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം. റെെസ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ എക്സിക്യൂട്ടിവ് അംഗം പി.എസ്. ഷൗക്കത്ത്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.ജി. ബെെജു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബി. അനിതാ മഹേശൻ, കെ. ഹരി, ഷെെനീഷ്, മെെലക്കുഴി ബ്രാഞ്ച് സെക്രട്ടറി സി. അർജ്ജുനൻ, അഡ്വ. ആർ.എസ്. ജയൻ തുടങ്ങിയവർ പങ്കെടുത്തു.