rr

നെടുമങ്ങാട്: ജില്ലാ പഞ്ചായത്ത് നിർമ്മിച്ച പരുത്തിക്കുഴി ഗവ. എൽ.പി. സ്‌കൂൾ കെട്ടിടോദ്ഘാടനം ഇന്ന് വൈകിട്ട് 5ന് നടക്കും. ജില്ലാ പഞ്ചായത്തിന്റെ 2018 - 19 സാമ്പത്തിക വർഷത്തിലെ വികസന ഫണ്ടിൽ നിന്നും 25 ലക്ഷവും ഉഴമലയ്‌ക്കൽ ഗ്രാമ പഞ്ചായത്തിൽ നിന്നും ഒരുലക്ഷം രൂപയുമടക്കം 26 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. റഹിം, വൈസ് പ്രസിഡന്റ് ബി.ബി. സുജാത, നെടുമങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സുനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സമീമറാണി, സ്‌കൂൾ വികസന സമിതി ചെയർമാൻ വി. ശശിധരൻ, കൺവീനർ കെ.എസ്. സുജിലാൽ, മദർ പി.ടി.എ പ്രസിഡന്റ് രാജി. എസ്, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ ബി. ശോഭനകുമാരി, അസിസ്റ്റന്റ് എൻജിനിയർ നിഷാപിള്ള എന്നിവർ പങ്കെടുക്കും. പി.ടി.എ പ്രസിഡന്റ് എസ്. ഹരികുമാർ, ഹെഡ്മിസ്ട്രസ് കുമാരി ബിന്ദു എന്നിവർ പങ്കെടുക്കും.