
പുനലൂർ:ആര്യങ്കാവ് പാലരുവി ജംഗ്ഷനിലെ കെ.ടി.ഡി.സി.യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ആരാമത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരെ അക്രമിച്ച ശേഷം ബിയർ മോഷ്ടിച്ച സംഭവത്തിലെ രണ്ട് യുവാക്കളെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു.ആര്യങ്കാവ് പാണ്ടിയൻപാറ ബിനീഷ് ഭവനിൽ ബിനീഷ്(23), പാണ്ടിയൻപാറ കുന്നക്കാട്ട് വീട്ടിൽ റിൻസ് മാത്യൂ(30) എന്നിവരെയാണ് തെന്മല എസ്.ഐ.ജയകുമാറിൻെറ നേതൃത്വത്തിലുളള പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച നടന്ന സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെയാണ് പിടി കൂടിയത്.ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.