
തിരുവനന്തപുരം: നാൽപ്പത്തി നാലാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് നാളെ വൈകിട്ട് 5.30 ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവുമാണ് അവാർഡ്.
ഏഴാച്ചേരി രാമചന്ദ്രന്റെ 'ഒരു വെർജീനിയൻ വെയിൽകാലം' എന്ന കൃതിയാണ് അവാർഡിനർഹമായത്.
മദ്രാസിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും മലയാളം ഐച്‌ഛിക വിഷയമായി എടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പത്താം ക്ലാസ് പാസാവുന്ന വിദ്യാർത്ഥിക്ക് വർഷം തോറും വയലാർ ട്രസ്റ്റ് നൽകുന്ന അയ്യായിരം രൂപയുടെ സ്‌കോളർഷിപ്പിന് ഇത്തവണ ജി.സൂര്യ തേജസ്വിനിയാണ് അർഹയായത്.