തൃക്കാക്കര: കാക്കനാട് ഇൻഫോപാർക്കിന് സമീപം കൊല്ലം സ്വദേശിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി രേവതി വീട്ടിൽ ദിവാകരൻ നായരുടെ (64 ) സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ദിവാകരൻ നായരുടേയത് കൊലപാതകം ആകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം തുടർ നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത് .ഇൻഫോപാർക്ക് കരിമുഗൾ റോഡിൽ മെമ്പർ പടിക്ക് സമീപമാണ് ദിവാകരൻ നായരുടെ മൃദദേഹം കണ്ടെത്തിയത്.അപകടം നടന്നതിന്റെ ഒരു സൂചനയും ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല.കൂടാതെ അദ്ദേഹം ഉപയോഗിക്കുന്ന ചെരുപ്പുകളും പൊലീസിന് കണ്ടെത്താനായില്ല.അതിനാൽ മറ്റെവിടെയെങ്കിലും കൊല നടത്തി മൃദദേഹം ഇവിടെ കൊണ്ടിട്ടതാവാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.ശനിയാഴ്ച രാവിലെ പതിനൊന്നോടെ കൊല്ലം ഓയൂരിലെ വീട്ടിൽ നിന്നും തൃക്കാക്കര ക്ഷേത്രത്തിന് സമീപം തിരുവോണം നഗറിലെ സഹോദരന്റെ വീട്ടിലേക്ക് കാറിൽ പോകുന്നതിനിടെ കാക്കനാട് വച്ച് തകരാറിലായ കാർ അന്വേഷണ സംഘം കാക്കനാട് സീ-പോർട്ട് എയർ പോർട്ട് റോഡിലെ വർക്ക് ഷോപ്പിൽ നിന്നും പൊലീസ് കണ്ടെടുത്തു. കാറിൽ നിന്നും ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിക്കുന്ന രേഖകൾ പൊലീസിന് ലഭിച്ചു.ഫോൺ രേഖകളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ശനിയാഴ്ച വെളുപ്പിന് ബഹ്‌മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി ഡ്രൈവർമാർ റോഡ് അരികിൽ ഒരാൾ കിടക്കുന്നത് കണ്ടതായി ഇൻഫോപാർക്ക് പൊലീസിന് മൊഴിനൽകി. പ്രദേശത്തെ സി.സി ടി വി ക്യാമറകൾ കേന്ദ്രീകരിച്ചു പരിശോധന ആരംഭിച്ചു.ഇന്നലെ വെളുപ്പിന് ഇൻഫോപാർക്ക് - ബ്രഹ്‌മപുരം റോഡ് വക്കിൽ മൃദദേഹം പ്രഭാതസവാരിക്കാർ കണ്ടത്.മൃദദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.