smarakam
ജന്മനാട്ടിൽ ഒരുങ്ങുന്ന പ്രേംനസീർ സ്മാരകത്തിന്റെ മാതൃക

ചിറയിൻകീഴ്: നിത്യ ഹരിത നായകൻ പ്രേംനസീറിന് ജന്മനാട്ടിൽ സ്‌മാരകം ഉയരുന്നു. സ്‌മാരകത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഇന്ന് വൈകിട്ട് 3ന് നിർവഹിക്കും. നസീർ കളിച്ചുവളർന്ന ശാർക്കര പറമ്പിന് സമീപം മലയാളം പള്ളിക്കൂടത്തിലാണ് സ്‌മാരകം ഉയരുന്നത്. നാലുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സ്മാരകത്തിന് ബഡ്ജറ്റിൽ നിന്നും ഒരു കോടി രൂപയും ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും വിനിയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുക.

1394 ചതുരശ്ര മീറ്ററിൽ മൂന്ന് നിലകളിലായാണ് സ്മാരകം നിർമ്മിക്കുന്നത്. പ്രേംനസീറിന്റെ മുഴുവൻ സിനിമകളുടെയും ശേഖരണം, ലൈബ്രറി, മിനി തിയേറ്റർ, താമസസൗകര്യം, ചലച്ചിത്ര പഠനത്തിനുള്ള സൗകര്യം മുതലായവ സ്മാരകത്തിലുണ്ടാകും.