mobile-app

തിരുവനന്തപുരം: ചെറുകിട കച്ചവടക്കാരുടെ ഉത്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാൻ സഹായിക്കുന്നത് ലക്ഷ്യമിട്ട് ക്ലൗഡ് സോൺ സൊല്യൂഷൻ കമ്പനി 'നമ്മുടെ കട' മൊബൈൽ ആപ്പ് പുറത്തിറക്കി. ഒരുകൂട്ടം പ്രവാസികളുടെ സംരംഭമാണ് ക്ലൗഡ് സോൺ സൊല്യൂഷൻ. ഉത്പന്നങ്ങൾ കുറഞ്ഞവിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും ആപ്പിലൂടെ ഉദ്ദേശിക്കുന്നു.

കച്ചവടക്കാർ, ഉപഭോക്താക്കൾ, ഡെലിവറി ജീവനക്കാർ എന്നിങ്ങനെ മൂന്ന് ഓപ്‌ഷനുകൾ ആപ്പിലുണ്ട്. പ്ലേ സ്‌റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാമെന്ന് ഭാരവാഹികളായ എം.ടി. രഞ്ജിത്ത്, ഡോ. ജയദേവൻ പറഞ്ഞു.