
കടയ്ക്കാവൂർ: വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനു അർഹനായ അസിസ്റ്റന്റ് കമാന്റ് എസ്. ഷിബുവിനു നെടുംങ്ങണ്ടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്വീകരണം നൽകി. തിരുവനന്തപുരം സെക്രട്ടറിയറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫീസറാണ് എസ്. ഷിബു.
അഡ്വ. വി. ജോയി എം.എൽ.എ പൊന്നാട അണിയിക്കുകയും ഡി.വൈ.എഫ്.ഐ നെടുങ്ങണ്ട യൂണിറ്റിന്റെ മൊമ്മന്റോ നൽകുകയും ചെയ്‌തു. ഗ്രാമപഞ്ചായത്ത് അംഗം പി. വിമൽ രാജ് അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, ഗ്രാമപഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര, ഡി.വൈ.എഫ്.ഐ മേഖല ട്രഷറർ വിജയ് വിമൽ, രാജൻ സരിത, നന്ദൻ, ഉണ്ണിക്കുട്ടൻ, അജിത് എന്നിവർ പങ്കെടുത്തു.