elction

വീടുകളിൽ കയറി വോട്ടഭ്യർത്ഥന ആരംഭിച്ചു  റിബലുകൾ തലവേദനയാകുന്നു.

വെള്ളറട: മലയോര പഞ്ചായത്തുകളിൽ ത്രിതല തിരഞ്ഞെടുപ്പ് രംഗം സജീവമാകുന്നു. പ്രധാനപ്പെട്ട മുന്നണികളെല്ലാം സ്ഥാർത്ഥികളെ നിശ്ചയിച്ചതോടെ എങ്ങും വീറും വാശിയുമേറി. സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഔദ്യോഗികമായി ഉണ്ടായിട്ടില്ലെങ്കിലും വീടുകൾതോറും കയറിയുള്ള വോട്ടഭ്യർത്ഥന ആരംഭിച്ചുകഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഒന്നോരണ്ടോപേരടങ്ങുന്ന ചെറുസംഘങ്ങളായാണ് ഭവന സന്ദർശനം നടത്തുന്നത്.

എൽ.ഡി.എഫിലും യു.ഡി.എഫിലും ഘടകകക്ഷികളും സീറ്റുകൾ സംബന്ധിച്ചുള്ള ധാരണയായിട്ടുണ്ട്

ബി.ജെ.പിയും സ്ഥാനാർത്ഥികളെ നിശ്ചയിച്ചുകളിഞ്ഞു. ഘടകകക്ഷികളുമായുള്ള ചർച്ചകളും ബി.ജെ.പി നടത്തിവരുകയാണ്. മുന്നണികളെല്ലാംതന്നെ ഈ മാസം 30നു മുൻപ് പഞ്ചായത്തുതല കൺവെൻഷൻ വിളിച്ചുചേർത്ത് സ്ഥാനാർത്ഥികളുടെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തും. വെള്ളറട,​ അമ്പൂരി,​ ആര്യങ്കോട്,​ ഒറ്റശേഖരമംഗലം,​ കുന്നത്തുകാൽ,​ കൊല്ലയിൽ,​ കള്ളിക്കാട്,​ പെരുങ്കടവിള ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന പെരങ്കടവിള ബ്ളോക്ക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിലാണ് തീരുമാനമായിട്ടുള്ളത്.

പോര് കടുക്കുന്നു

പാർട്ടികളുടെ ഒൗദ്യോഗിക സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ സ്വാതന്ത്രന്മാരും മത്സര രംഗത്ത് എത്തിയിട്ടുണ്ട്. പാർട്ടി സീറ്റുകൾ ലഭികാത്തതിനെ തുടർന്ന് റിബലുകളായി മത്സരിക്കാനും ഏറെപ്പേരുണ്ട്. ചില വാർഡുകളിൽ സ്ഥാനാർത്ഥികളെച്ചൊല്ലി ഉൾപ്പാർട്ടി പോരും നിലനിൽക്കുന്നു. ജയസാദ്ധ്യതയെ ഇത് ബാധിക്കുമെന്നതിനാൽ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും മുന്നണികൾ തുടരുകയാണ്.