sivasankar

 സ്വപ്നയുമായി ചേർന്ന് ഐ.ടി ബിസിനസ്

 മുതൽമുടക്ക് ഇടപാടുകളിലെ കമ്മിഷൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നയുമായി ചേർന്ന് ദുബായിൽ ഐ.ടി ബിസിനസ് തുടങ്ങാൻ മുൻ ഐ.ടി സെക്രട്ടറി എം..ശിവശങ്കർ പദ്ധതിയിട്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. സ്വപ്നയുടെ ഫോണുകൾ, ലാപ്ടോപ്പ് എന്നിവയിൽ നിന്ന് വീണ്ടെടുത്ത വിവരങ്ങളിൽ ഇതും ഉൾപ്പെടുന്നു.

സർക്കാർ പദ്ധതികളിലും ഐ.ടി പാർക്കുകളുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ലഭിച്ച കോടികളുടെ കമ്മിഷൻ ബിസിനസിലിറക്കാനായിരുന്നു പ്ലാൻ. വിവിധ ഇടപാടുകളിൽ 110 കോടിയുടെ കോഴയിടപാട് നടന്നതായാണ് ഇ.ഡിക്കു കിട്ടിയ വിവരം. സന്ദീപ്‌ നായരും ഇതു സംബന്ധിച്ച വിവരങ്ങൾ ഇ.ഡിക്കു നൽകി. ഒരു ഐ.ടി പദ്ധതിയിലെ 30 കോടി കോഴ ഗൾഫിലാണ് കൈമാറിയത്. തിരുവനന്തപുരത്തെ രണ്ട് ലോക്കറുകളിൽ നിന്ന് പിടിച്ച ഒരു കോടി രൂപ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ കമ്മിഷനാണെന്നാണ് സ്വപ്ന ആദ്യം മൊഴി നൽകിയിരുന്നത്.

ഐ.ടി പാർക്കുകൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമി സ്വകാര്യ സംരംഭകർക്ക് കൈമാറിയതും ദുരൂഹമാണ്. ടെക്നോപാർക്കിൽ അമേരിക്കൻ കമ്പനിയുമായുള്ള ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടങ്ങി. എല്ലാ ഐ.ടി പാർക്കുകളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷണമുണ്ട്. അടുത്തിടെ ചുമതലയൊഴിഞ്ഞ ഇദ്ദേഹം കേരളം വിട്ടിരുന്നു.

കെ-ഫോൺ കരാറിലും അവിഹിത ഇടപെടൽ

ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഹൈസ്പീഡ് ഇന്റർനെ​റ്റ് കണക്‌ഷൻ നൽകാനുള്ള കെ- ഫോൺ പദ്ധതിയിൽ ശിവശങ്കറിന്റെ വഴിവിട്ട ഇടപെടൽ ദുരൂഹമാണെന്ന് ഇ.ഡി വ്യക്തമാക്കി. ടെൻഡറിലേതിനെക്കാൾ 49 ശതമാനം കൂടിയ തുകയ്ക്കാണ് കരാർ നൽകിയത്. 1028 കോടിക്ക് ടെൻഡർ വിളിച്ച പദ്ധതിക്ക് 1531കോടിയുടെ കരാർ മന്ത്രിസഭാ തീരുമാനത്തിന് കാത്തുനിൽക്കാതെ ഉറപ്പിക്കാൻ ഐ.ടി ഇൻഫ്രാസ്ട്രക്ചറിന് ശിവശങ്കർ നിർദേശം നൽകി. മന്ത്രിസഭ ടെൻഡറിന് പിന്നീട് അനുമതി നൽകി.

ഏഴു വർഷത്തെ പ്രവർത്തനച്ചെലവ് കൂടി കണക്കാക്കിയതാണ് കരാർ തുക ഉയരാൻ കാരണമെന്നാണ് വാദം. എന്നാൽ, ടെൻഡർ വിളിച്ചപ്പോൾ ഇതു കണക്കുകൂട്ടാത്തത് ദുരൂഹമാണ്. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭെൽ ഉൾപ്പെട്ട കൺസോർഷ്യമാണ് കരാർ നേടിയെടുത്തത്. പ്രവാസി വ്യവസായി പി.എൻ.സി മേനോന്റെ കമ്പനിയും ടെൻഡറിനുണ്ടായിരുന്നു.

സി.ബി.ഐ അന്വേഷിച്ചേക്കും

ഐ.എ.എസ് ഉദ്യോഗസ്ഥനുൾപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടുകളായതിനാൽ സി.ബി.ഐ അന്വേഷണത്തിന് ഇ.ഡി ശുപാർശ ചെയ്യും.

സ്വ​ർ​ണ​ക്ക​ട​ത്ത്:റബി​ൻ​സ് ​അ​റ​സ്‌​റ്റിൽ

കൊ​ച്ചി​:​ ​ന​യ​ത​ന്ത്ര​ചാ​ന​ൽ​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ക​ളി​ൽ​ ​ഒ​രാ​ളാ​യ​ ​മൂ​വാ​റ്റു​പു​ഴ​ ​പെ​രു​മ​റ്റം​ ​സ്വ​ദേ​ശി​ ​റ​ബി​ൻ​സ് ​കെ.​ഹ​മീ​ദി​നെ​ ​(42​)​ ​ദേ​ശീ​യ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ ​(​എ​ൻ.​ഐ.​എ​)​ ​അ​റ​സ്‌​റ്റു​ ​ചെ​യ്‌​തു.​ ​യു.​എ.​ഇ​യി​ൽ​ ​നി​ന്ന് ​നാ​ടു​ക​ട​ത്തി​യ​തോ​ടെ​ ​ഇ​ന്ന​ലെ​ ​നെ​ടു​മ്പാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു​ ​അ​റ​സ്‌​റ്റ്.
പ​ത്താം​ ​പ്ര​തി​ ​റ​ബി​ൻ​സാ​ണ് ​യു.​എ.​ഇ​യി​ൽ​ ​നി​ന്ന് ​ഇ​ല​ക്‌​ട്രോ​ണി​ക്സ് ​സാ​ധ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​സ്വ​ർ​ണം​ ​ഒ​ളി​പ്പി​ച്ച് ​ക​ട​ത്തി​യ​തി​ന്റെ​ ​സൂ​ത്ര​ധാ​ര​ൻ.​ ​അ​ഞ്ചാം​ ​പ്ര​തി​യാ​യ​ ​കെ.​ടി.​റെ​മീ​സ്,​ ​ആ​റാം​ ​പ്ര​തി​യാ​യ​ ​എ.​എം.​ജ​ലാ​ൽ​ ​എ​ന്നി​വ​രു​മാ​യി​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​ ​സ്വ​ർ​ണ​ക്ക​ട​ത്തി​നു​ള്ള​ ​പ​ണ​വും​ ​സ​മാ​ഹ​രി​ച്ചു.​ ​കേ​സി​ൽ​ ​റ​ബി​ൻ​സി​ന്റെ​ ​പ​ങ്ക് ​വ്യ​ക്ത​മാ​യ​തോ​ടെ​ ​എ​ൻ.​ഐ.​എ​ ​കോ​ട​തി​ ​ജാ​മ്യ​മി​ല്ലാ​ ​അ​റ​സ്‌​റ്റ് ​വാ​റ​ണ്ടും​ ​ബ്ളൂ​ ​കോ​ർ​ണ​ർ​ ​നോ​ട്ടീ​സും​ ​പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​സാ​ങ്കേ​തി​ക​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​റ​ബി​ൻ​സി​നെ​ ​നാ​ടു​ക​ട​ത്തു​ന്ന​ത് ​വൈ​കി.
സ്വ​ർ​ണ​ക്ക​ട​ത്തി​നാ​യി​ ​യു.​എ.​ഇ​യു​ടെ​ ​വ്യാ​ജ​ ​എം​ബ്ള​വും​ ​സ്‌​റ്റി​ക്ക​റ്റും​ ​ത​യ്യാ​റാ​ക്കി​യ​ ​തൃ​ശൂ​ർ​ ​കൈ​പ്പ​മം​ഗ​ലം​ ​സ്വ​ദേ​ശി​ ​ഫൈ​സ​ൽ​ ​ഫ​രീ​ദ് ​യു.​എ.​ഇ​ ​ജ​യി​ലി​ലാ​ണ്.​ ​ഇ​യാ​ളെ​ ​വി​ട്ടു​കി​ട്ടാ​ൻ​ ​എ​ൻ.​ഐ.​എ​ ​ശ്ര​മം​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ഇ​തു​വ​രെ​ ​വി​ജ​യി​ച്ചി​ട്ടി​ല്ല.