
വാമനപുരം: എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മുന്നാക്ക സാമ്പത്തിക സംവരണ ബില്ലിനെതിരെ സർക്കാർ ഉത്തരവ് കത്തിച്ച് പ്രധിക്ഷേധിച്ചു. വാമനപുരം യൂണിയൻ ഓഫിസിന് മുന്നിൽ നടന്ന പ്രതിക്ഷേധ സമരം യൂണിയൻ സെക്രട്ടറി അഡ്വ. വേണുകാരണവർ ഉദ്ഘാടനം ചെയ്തു. യൂത്ത മൂവ്മെന്റ് ജില്ലാകമ്മിറ്റി അംഗം സുദേവൻ, യൂണിയൻ യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.