
വിതുര:വിജയദശമി ദിനത്തിൽ ചായം ശ്രീ ഭദ്രകാളിക്ഷേത്രത്തിൽ നടന്ന വിദ്യാരംഭചടങ്ങിൽ പങ്കെടുക്കാൻ നിരവധി കുരുന്നുകളെത്തി.ക്ഷേത്രമേൽശാന്തി എസ്. ശംഭുപോറ്റി കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ജെ. ജയചന്ദ്രൻനായർ,സെക്രട്ടറി എസ്. സുകേഷ്കുമാർ, എൻ. രവീന്ദ്രൻനായർ, എസ്. ജയേന്ദ്രകുമാർ, കെ. മുരളീധരൻനായർ എന്നിവർ നേതൃത്വം നൽകി. ആനപ്പെട്ടി, കുളമാൻകോട്, ചെറ്റച്ചൽ, വിതുര, ആനപ്പാറ, പനയ്ക്കോട്, ആര്യനാട് ക്ഷേത്രങ്ങളിലും വിദ്യാരംഭം ഉണ്ടായിരുന്നു.ക്ഷേത്രങ്ങളിൽ നടന്നുവന്ന നവരാത്രി ഉത്സവം സമാപിച്ചു.