guru

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലോഗോയ്ക്കുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരം. ലോഗോയും നൂറു വാക്കിൽ കുറയാത്ത വിശദീകരണവും മേൽവിലാസവും സഹിതം നവംബർ 5നകം logo.sreenarayanaguruou@gmail.com ൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് പതിനായിരം രൂപ പ്രതിഫലവും പ്രശംസിപത്രവും നൽകുമെന്ന് രജിസ്ട്രാർ ഡോ. പി. എൻ. ദിലീപ് അറിയിച്ചു.