
തിരുവനന്തപുരം: വാളയാർ സംഭവത്തിൽ പുനരന്വേഷണം വൈകിപ്പിച്ചതിനു പിന്നിൽ മുഖ്യമന്ത്രിയും മന്ത്രി എ. കെ ബാലനും നടത്തിയ ആസൂത്രിത ഗൂഢാലോചനയാണെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആരോപിച്ചു. വാളയാറിൽ ദളിത് പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തുന്ന സമരപ്പന്തൽ സന്ദർശിക്കാൻ സി.പി.എം- സി.പി.ഐ അഖിലേന്ത്യാ നേതാക്കൾ തയാറാകണം. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കാനുള്ള തന്റേടമെങ്കിലും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കാണിക്കണം.