തിരുവനന്തപുരം : ദേശീയബാലതരംഗത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ദിനത്തിൽ
ഉമ്മൻചാണ്ടി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. തിരുവനന്തപുരം ജഗതിയിലെ ഉമ്മൻചാണ്ടിയുടെ വസതിയിൽ ദേശീയബാലതരംഗം ചെയർമാൻ ടി. ശരത്ചന്ദ്ര പ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ഇരുപതോളം കുട്ടികൾക്കാണ് ഉമ്മൻചാണ്ടി വിദ്യാരംഭം നടത്തിയത്. 14 ജില്ലകളിലായി നടന്ന ദേശീയബാലതരംഗത്തിന്റെ വിദ്യാരംഭ-കലാപഠന ചടങ്ങുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഉമ്മൻചാണ്ടി നിർവഹിച്ചു. നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയെ ചടങ്ങിൽ ദേശീയബാലതരംഗം ആദരിച്ചു. പ്ലസ്ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും കരസ്ഥമാക്കിയ ദേശീയബാലതരംഗം സംസ്ഥാന പ്രസിഡന്റ് കുമാരി ശലഭയ്ക്ക് ഉമ്മൻചാണ്ടി ഉപഹാരം നൽകി. ദേശീയബാലതരംഗം രക്ഷിതാക്കളുടെ സംസ്ഥാനതല വാട്സാപ്പ് സംഗീത കൂട്ടായ്മ സംഗീത സംവിധായകനായ ദർശൻ രാമന് ലോഗോ നൽകി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ഡോ. എം.ആർ. തമ്പാൻ, മറിയാമ്മ ഉമ്മൻചാണ്ടി, ചാണ്ടി ഉമ്മൻ, ദേശീയബാലതരംഗം പ്രസിഡന്റ് ശലഭ, പൂവച്ചൽ സൂധീർ, ടി.പി. പ്രസാദ്, റോബിൻസൺ, ജയശ്രീ, കരകുളം ശശി,ദീപു, നാസർ പള്ളിപ്പുറം, മുഹമ്മദ്, ആദിത്യകൃഷ്ണ, നിതിൻ ബാബു, ജാവേദ്, അൽസഫ്, പ്രശാന്ത്, ശ്യാം എന്നിവർ പങ്കെടുത്തു.
caption ദേശീയബാലതരംഗത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ദിനത്തിൽ ഉമ്മൻചാണ്ടി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്നു