koyth

കിളിമാനൂർ: പാങ്ങോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഭരതന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ തരിശായായി കിടന്ന ഒരേക്കറോളം സ്ഥലത്ത് തൊഴിലുറപ്പ് അംഗങ്ങളുടേയും -കുടുംബശ്രീയുടെയും സഹകരണത്തോടെ ആരംഭിച്ച കരനെൽ കൃഷിയുടെ കൊയ്യ്ത്ത് ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീത നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലളിതകുമാരി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റജീന.എ.എം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന, വാർഡ് മെമ്പർ സുബാഷ്.ആർ, ശപ്രഭാകരൻ നായർ, മെഡിക്കൽ ഓഫീസർ രാജീവ്, കാർഷിക വികസന സമിതി അംഗങ്ങൾ, തൊഴിലുറപ്പ്- കുടുംബശ്രീ അംഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.