photo

ചിറയിൻകീഴ്: ആദ്യാക്ഷരം കുറിക്കാൻ ശാർക്കര ദേവീക്ഷേത്രത്തിൽ നിരവധി കുരുന്നുകൾ എത്തി. ക്ഷേത്രത്തിനകത്തെ സരസ്വതി മണ്ഡപത്തിൽ രാവിലെ 7ന് മേൽശാന്തി ജയപ്രകാശ് പരമേശരരുടെ നേതൃത്വത്തിലാണ് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ശാർക്കര ദേവീക്ഷേത്രത്തിലെ സേവാ പന്തലിൽ പ്രത്യകം ഒരുക്കിയ സരസ്വതി മണ്ഡപത്തിൽ സാമൂഹ്യ അകലം പാലിച്ച് 15 പേരെ ഒരേ സമയം ഇരുത്തിയാണ് ചടങ്ങുകൾ നടന്നത്. കുഞ്ഞുങ്ങളെ രക്ഷകർത്താക്കളുടെ മടിയിൽ ഇരുത്തി മൈക്കിലൂടെ മേൽശാന്തി ഉരുവിടുന്ന മന്ത്രങ്ങൾ രക്ഷകർത്താക്കൾ തന്നെയാണ് കുഞ്ഞുങ്ങളെക്കൊണ്ട് എഴുതിച്ചത്. രാവിലെ ആരംഭിച്ച ചടങ്ങ് പത്തര മണിവരെ നീണ്ടു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ഭക്തരും കൊവിഡ് മാനദണ്‌‌ഡങ്ങൾ പാലിച്ച് ചടങ്ങുകളിൽ പങ്കെടുത്തു.