covid

തിരുവനന്തപുരം: സംസ്ഥാനത്ത് 4287 പേർക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 3711 പേർ സമ്പർക്ക രോഗികളാണ്‌. 471 പേരുടെ ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 20 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പരിശോധന കുറഞ്ഞതിനാലാണ് രോഗികളുടെ എണ്ണത്തിലും കുറവുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,141 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് രോഗമുക്തി നേടിയവർ മൂന്നുലക്ഷം കടന്നു. ഇന്നലെ 7107 പേർ ഉൾപ്പെടെ 3,02,017 പേരാണ് ഇതുവരെ രോഗമുക്തരായത്. മലപ്പുറത്താണ് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്- 853. തിരുവനന്തപുരം -513. 19 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടാക്കി.

ആകെ കേസുകൾ 3,97,217

ചികിത്സയിലുള്ളവ‌ർ 93,744

ആകെ മരണം 1352