
പൂവാർ:എം.വിൻസെന്റ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 20 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച അരുമാനൂർ ശ്രീനയിനാർ ദേവ ക്ഷേത്ര ബലിക്കടവിന്റെ സമർപ്പണം എം.എൽ.എ നിർവഹിച്ചു.ചടങ്ങിൽ ഡി.സി.സി സെക്രട്ടറിമാരായ പി.കെ.സാംദേവ്,വി.എസ്.ഷിനു,മണ്ഡലം പ്രസിഡന്റ് എസ്.മുരുകൻ,വാർഡ് മെമ്പർ സുമേഷ്,എൻ.ആർ.സോമൻ, ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ഡി. ശ്രീകുമാർ,സെക്രട്ടറി അരുമാനൂർ ആർ.പീതാംബരൻ,പി.കെ.രാജേന്ദ്രൻ,സി.അനിൽകുമാർ, പി.കെ.ദീപക്, ജെ.എസ്.ആദർശ്,വി.ജീവൻ കുമാർ എന്നിവരും അരുമാനൂർ സജീവ്,കെ.പ്രസന്നൻ,പി.കെ.ലതീഷ്, എസ്.പി.സോണി എന്നിവരും സന്നിഹിതരായിരുന്നു.