ravi

കിളിമാനൂർ: റോഡരികിൽനിന്ന ബദാം മരത്തിന്റെ ചില്ലവെട്ടവെ 11 കെ.വി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരംവെട്ടുകാരൻ മരിച്ചു. പൊരുന്തമൺ പയറ്റിങ്ങാക്കുഴി കുന്നുംപുറത്ത് വീട്ടിൽ രവീന്ദ്രൻ (52) ആണ് മരിച്ചത്. പൊരുന്തമൺ പള്ളിമുക്കിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വെട്ടിമാറ്റവെ ചില്ലയുടെ അ​ഗ്രഭാ​ഗം ലൈനിൽ സ്പർശിക്കുകയും രവീന്ദ്രൻ മരത്തിൽ ഷോക്കേറ്റ് ഇരിക്കുകയുമായിരുന്നു. തുടർന്ന് പ്രദേശവാസികൾ മുള ഏണി കൊണ്ടുവന്ന് മരത്തിൽ ഷോക്കേറ്റ് ഇരുന്ന രവീന്ദ്രനെ വലിച്ചിടുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ ഹേമ. മക്കൾ വിഷ്ണു,ജിഷ്ണു.