entrance

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി അടക്കമുള്ള പ്രൊഫഷണൽ കോഴ്സുകളിൽ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കമുള്ള വിഭാഗങ്ങൾക്കായി (ഇ.ഡബ്യു.എസ്) മാറ്റിവച്ച സീറ്റുകളിൽ പരിഗണിക്കുന്നതിന് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ ഒരു അവസരം കൂടി നൽകണമെന്ന് വിദ്യാ‌ർത്ഥികൾ ആവശ്യപ്പെടുന്നു. റവന്യൂ വകുപ്പ് നിശ്ചയിച്ച മാതൃകയിൽ അപേക്ഷ നൽകി, വില്ലേജ് ഓഫീസറിൽ നിന്ന് ലഭ്യമാകുന്ന ഇ.ഡബ്യു.എസ് സർട്ടിഫിക്കറ്റാണ് അപ്‌ലോഡ് ചെയ്യേണ്ടത്. കൊവിഡ് സാഹചര്യം കാരണം നിരവധി പേർക്ക് കൃത്യസമയത്ത് അപേക്ഷ നൽകാനും രേഖകൾ സമർപ്പിക്കാനും കഴിഞ്ഞിരുന്നില്ല. പഠിക്കാൻ കുട്ടികളില്ലാതെ നിരവധി എൻജിനിയറിംഗ് സീറ്റുകൾ എല്ലാവർഷവും ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ അടുത്ത അലോട്ട്മെന്റിന് ഇ.ഡബ്യു.എസ് ക്വോട്ടയിൽ പരിഗണിക്കപ്പെടാൻ അവസരം നൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.