
തിരുവനന്തപുരം: 2020-21 അദ്ധ്യയനവർഷം വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ നടത്താൻ യു.ജി.സി അനുമതി നൽകിയ സംസ്ഥാനത്തെ ഏക സർവകലാശാലയായ കേരളസർവകലാശാലയിൽ ബിരുദ, ബിരുദാനന്തര വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ പ്രവേശനം തുടങ്ങി. www.sde.keralauniversity.ac.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, ലൈബ്രറി സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ബി.ബി.എ ബിരുദ പ്രോഗ്രാമുകൾക്കും മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, കൊമേഴ്സ്, എം.ബി.എ., മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ് ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്. സർവകലാശാല നടത്തുന്ന റഗുലർ പ്രോഗ്രാമുകളുടെ സിലബസ് തന്നെയാണ് വിദൂരവിദ്യാഭ്യാസത്തിനുമുളളത്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഫീസ് അടയ്ക്കാനും ഓൺലൈൻ സൗകര്യമുണ്ട്. യു.ജി. പ്രോഗ്രാമുകൾക്ക് ഒക്‌ടോബർ 31, പി.ജി. പ്രോഗ്രാമുകൾക്ക് നവംബർ 18 ആണ് അപേക്ഷകൾ സമർപ്പിക്കാനുളള അവസാന തീയതി. യു.ജി./പി.ജി. പ്രോഗ്രാമുകളുടെ ഓൺലൈൻ അപേക്ഷയുടെ ശരിപകർപ്പ്, അനുബന്ധരേഖകൾ മുതലായവ കാര്യവട്ടത്തു പ്രർത്തിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസിൽ രജിസ്റ്റേർഡ്/ സ്പീഡ്പോസ്റ്റ് മുഖേന യഥാക്രമം നവംബർ 5, നവംബർ 23 തീയതികൾക്ക് മുൻപ് ലഭിക്കണം. വെബ്സൈറ്റ്- www.ideku.net