savala

തിരുവനന്തപുരം: വൻ വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാനത്ത് 1800 ടൺ സവാള വാങ്ങി സംഭരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവംബർ മൂന്നോടെ വിതരണം ആരംഭിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. 45രൂപ നിരക്കിലാകും വിപണിയിലെത്തിക്കുന്നത്.

ഇന്നലെ ചേർത്ത ഭക്ഷ്യ പൊതുവിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. സപ്ലൈകോ, ഹോർട്ടികോർപ്, കൺസ്യൂമർ ഫെഡ് എന്നീ ഏജൻസികൾ നാഫെഡിൽ നിന്ന് 1800 ടൺ സവാള വാങ്ങാൻ യോഗം തീരുമാനിച്ചു. സപ്ലൈകോ 1000 ടൺ, കൺസ്യൂമർ ഫെഡ് 300 ടൺ, ഹോർട്ടികോർപ് 500 ടൺ എന്നിങ്ങനെയാണ് നാഫെഡിൽ നിന്ന് സവാള വാങ്ങുന്നത്.

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ കേന്ദ്ര സർക്കാരിന്റെ പദ്ധതിയിലൂടെ സംഭരണ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് ശേഖരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഏജൻസികൾക്ക് കൂടി അനുമതി നൽകണമെന്നഭ്യർത്ഥിച്ച് തമിഴ്നാട്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.