sndp
ബി.ഡി.ജെ.എസ് പാറശാല നിയോജക മണ്ഡലം ഭാരവാഹികൾ

പാറശാല: ബി.ഡി.ജെ.എസ് പാറശാല നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ, പഞ്ചായത്ത് പ്രസിഡന്റുമാർ ബി.ഡി.എം.എസ്, ബി.ഡി.വൈ.എസ് ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം വെള്ളറട എസ്.എൻ.ഡി.പി ഹാളിൽ നടന്നു. മണ്ഡലം പ്രസിഡന്റ്‌ ബ്രജേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടയോഗം ജില്ലാ പ്രസിഡന്റ്‌ എസ്.ആർ.എം അജി വീഡിയോ കോൺഫെറൻസിലൂടെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജില്ലാ കമ്മിറ്റികളുടെ തീരുമാനങ്ങൾ പ്രകാരം പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പാർട്ടി സ്വീകരിക്കേണ്ടതായ നയങ്ങൾ മുഖ്യ പ്രസംഗികനും ജില്ലാ സെക്രട്ടറിയുമായ ആലച്ചക്കോണം ആർ. ഷാജി വിശദീകരിച്ചു. ദിവാകരൻ, സുശീലൻ, ശാന്തകുമാരി, മീതി സുരേഷ്, മീതി സുനിൽ,​ വിവേകാനന്ദൻ,​ ഗോപിനാഥൻ, ശ്രീകണ്ഠൻ, കൊറ്റാമം ബിനു, കരുണാകരൻ, ഇന്ദ്രജിത്ത്, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. കുഴിയാർ രവി സ്വാഗതവും വെള്ളറട മുരുകൻ നന്ദിയും പറഞ്ഞു. പഞ്ചായത്തുകളിലെ പ്രവർത്തനങ്ങളുടെ ചുമതല താഴെ പറയുന്ന പ്രകാരം ഒറ്റശേഖരമംഗലം പഞ്ചായത്ത്- കുഴിയാർ രവി,പ്ലാമ്പഴിഞ്ഞി കൃഷ്ണൻ എന്നിവർ; കള്ളിക്കാട് പഞ്ചായത്ത്- മൈലക്കര ദീപു; അമ്പൂരി പഞ്ചായത്ത് രമണൻ, സുശീലൻ എന്നിവർ, വെള്ളറട പഞ്ചായത്ത്- പന്നിമല കരുണാകരൻ; ആര്യങ്കോട് പഞ്ചായത്ത് - റെജിൻ, ഇന്ദ്രജിത്ത് എന്നിവർ; പെരുങ്കടവിള പഞ്ചായത്ത്- തേരണി സന്തോഷ്‌ കുമാർ; കുന്നത്തുകാൽ പഞ്ചായത്ത്-ശാന്തകുമാരി, കൊല്ലയിൽ പഞ്ചായത്ത് -തട്ടിട്ടമ്പലം ദിവാകരൻ,കിളിയൂർ മേഖല -മീതി സുരേഷ്കുമാർ;പാറശാല പഞ്ചായത്ത് പാറശാല ശ്രീകണ്ഠൻ,കൊറ്റാമം ബിനു എന്നിവരെ യോഗം ചുമതലപ്പെടുത്തി.