ammathottil

തിരുവനന്തപുരം: ആദ്യക്ഷര മധുരം നുകർന്ന് തൈക്കാട് ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങളും. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ളയുടെ മടിയിലിരുന്നാണ് അഞ്ച് കുഞ്ഞുങ്ങൾ ആദ്യക്ഷരം കുറിച്ചത്. അഭിരാമി, കുശ്ബു, മാനവ് ജിഷ്ണു, മിന്നു, മഹേഷ് എന്നിവരാണ് ശിശുക്ഷേമ സമിതിയുടെ മുറ്റത്ത് ആദ്യക്ഷരം കുറിച്ചത്. അറിവിന്റെ ലോകത്ത് സനാഥരാകട്ടെയെന്ന് ഡോ. വി.പി. മഹാദേവൻ പിള്ള കുഞ്ഞുങ്ങൾക്ക് അനുഗ്രഹവും നൽകി. ചടങ്ങിനു ശേഷം കുട്ടികൾക്ക് പായസവും മിഠായിയും മധുര പലഹാരങ്ങളും നൽകി,​ ഒപ്പം പായസവും കഴിച്ചാണ് വൈസ് ചാൻസലർ മടങ്ങിയത്. സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ,​ ട്രഷറർ ആർ. രാജു,​ പോറ്റമ്മമാർ,​ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.