pradeep

വെഞ്ഞാറമൂട്: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊവിഡ് രോഗിയെ കൊണ്ടുപോയ ആംബുലൻസിൽ ടിപ്പർ ഇടിച്ച് രോഗിയും ആംബുലൻസ് ഡ്രൈവറും മരിച്ചു. വെമ്പായം കുതിരകുളം കുറവൻവിളാകത്ത് മധു വിലാസത്തിൽ നാരായണപിള്ള (95), ആംബുലൻസ് ഡ്രൈവർ വെഞ്ഞാറമൂട് മുക്കുന്നൂർ വലിയ കട്ടയ്ക്കാൽ വിനായക മന്ദിരത്തിൽ പ്രദീപ്കുമാർ (40) എന്നിവരാണ് മരിച്ചത്. ടിപ്പർ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.

ഇന്നലെ ഉച്ചയ്ക്ക് 2.30 വെമ്പായത്തിനു സമീപം തേവലക്കാടായിരുന്നു അപകടം. രോഗിയുമായി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ എതിർ ദിശയിൽ നിന്നു വന്ന ടിപ്പർ ആംബുലൻസിൽ ഇടിക്കുകയായിരുന്നു. നാരായണപിള്ള സംഭവസ്ഥലത്ത് മരണമടഞ്ഞു. മറ്റൊരു ആംബുലൻസിൽ പ്രദീപ്കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

പരേതയായ തങ്കമ്മയാണ് നാരായണപിള്ളയുടെ ഭാര്യ. മക്കൾ:ശശിധരൻ നായർ,സുരേന്ദ്രൻ നായർ, മധുസൂദനൻ നായർ,ചന്ദ്രിക,വത്സല. സതിയാണ് പ്രദീപ്കുമാറിന്റെ ഭാര്യ.

1. വെഞ്ഞാറമൂട് ഫോട്ടോ. തേവലക്കാടുണ്ടായ അപകടത്തിൽ മരിച്ച ആംബുലൻസ് ഡ്രൈവർ പ്രദീപ് കുമാർ

2. വെഞ്ഞാറമൂട്. ഫോട്ടോ. വെമ്പായം തേവലക്കാട് അപകടത്തിൽപ്പെട്ട ആംബുലൻസും ടിപ്പറും.