hospital

തിരുവനന്തപുരം : കൊവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിർമ്മിച്ച് നൽകിയ ആശുപത്രി നാളെ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മെഡിക്കൽ, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടന്നുവരികയാണ്. കൊവിഡ് നിയന്ത്രണ വിധേയമാകുമ്പോൾ ഇത് സാധാരണ ആശുപത്രിയായാക്കും. കാസർകോട് തെക്കിൽ വില്ലേജിൽ 553 കിടക്കകളോടുകൂടിയ പുതിയ ആശുപത്രിയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമ്മിച്ചത്.