sudharmmini

പള്ളുരുത്തി: കാനയിലേക്ക് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അയൽവാസിയായ യുവാവ് ഉന്തിയിട്ടതിനെത്തുടർന്ന് തലയടിച്ചുവീണ വീട്ടമ്മ മരിച്ചു. ഇല്ലത്തുനഗർ കുരുവിത്തറ റോഡിൽ വട്ടത്തറവീട്ടിൽ ബോസിന്റെ ഭാര്യ സുധർമ്മിണിയാണ് (65) മരിച്ചത്. സംഭവത്തിനുശേഷം ഒളിവിൽപോയ രാജേഷിനെ (32) പള്ളുരുത്തി സ്റ്റേഷൻ ഇൻസ്പെക്ടർ ജോയ് മാത്യുവും സംഘവും അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അമ്പലപ്പുഴക്കാരനായ യുവാവ് പള്ളുരുത്തിയിൽ കുടുംബസമേതം വാടകയ്ക്ക് താമസിച്ചുവരികയാണ്. 25ന് രാത്രിയാണ് സംഭവം.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കായിരുന്നു അന്ത്യം. മകൾ: ലിനി. മരുമകൻ: ഉദയൻ.