
മലയാളം ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അർച്ചന സുശീലൻ.അർച്ചനയുടെ പ്രകടനത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പിന്നീട് റിയാലിറ്റി ഷോയിലെ പ്രകടനത്തിലൂടെയും അർച്ചന പ്രേക്ഷകരുടെ മനംകവർന്നു. ലോക്ക് ഡൗൺ കാലത്തും സോഷ്യൽ മീഡിയകളിലൂടെ സജീവമായിരിക്കുകയാണ് അർച്ചന. ഇപ്പോഴിതാ അർച്ചന തന്റെ സൗഹൃദങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ സ്റ്റാർ ഇമേജ് കണ്ട് കൂട്ടുകൂടിയവർ സൗഹൃദത്തെ മുതലെടുക്കാൻ ശ്രമിക്കുന്നതു കണ്ടിട്ടുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. "സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാൻ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം. അതു പലപ്പോഴും ഇല്ലാതാകും. ഞാനതു മനസിലാക്കാൻ വൈകി." ഇപ്പോൾ ആരോക്കെയാണ് നല്ല സുഹൃത്തുക്കൾ എന്ന് തനിക്കറിയാമെന്നും അവരിൽ താൻ തൃപ്തയാണെന്നുമാണ് അർച്ചന പറയുന്നത്.