
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഇനിയ. തെന്നിന്ത്യൻ സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്ത താരം പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയാണ്. ബാലതാരമായി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചാണ് താരം അഭിനയം തുടങ്ങുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടിലേക്ക് എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. 2005ൽ മിസ് ട്രിവാൻഡ്രം പട്ടം കരസ്ഥമാക്കിയ ഇനിയ പിന്നീട് മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞു. ഇതിനു പുറമേ താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇനിയയുടെ കരിയർ മാറ്റിമറിച്ചത് അമർ അക്ബർ അന്തോണിയിൽ ബാർ ഡാൻസറായി വന്ന ശേഷമായിരുന്നു. തുടർന്ന് നിരവധി മികച്ച കഥാപാത്രങ്ങൾ ഇനിയയെ തേടിയെത്തി. തമിഴ് ചിത്രത്തിൽ അഭിനയിച്ചതിന് ഇനിയ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഫേട്ടോഷൂട്ടുകളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന താരത്തിന്റെ ഒരു ഫേട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. തന്റെ ആരാധകരെ കയ്യിലെടുക്കാൻ ഫ്രീക്ക് ഗ്ലാമറസ് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഇനിയയുടെ ചിത്രങ്ങൾ കാണാം.