
മലയിൻകീഴ് : ഭർത്താവ് തൂങ്ങി മരിച്ചതറിഞ്ഞ് ചികിത്സയിലിരുന്ന ഭാര്യ ഹൃദയാഘാതത്താൽ മരിച്ചു.വിളപ്പിൽശാല കൊല്ലംകോണം തോട്ടുനടക്കാവ് മൈലത്തറ മേലെ വീട്ടിൽ ബിനു(46), ഭാര്യ ബിന്ദു (44) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ബിനു വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടു.ഇക്കാര്യം മാവേലിക്കര ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ബിന്ദു (44) വിനെ അറിയിച്ചു. ബിന്ദു ഒരു മണിക്കൂറിനുള്ളിൽ ഹൃദയാഘാതത്തെ തുടർന്ന് മരിയ്ക്കുകയായിരുന്നു. മക്കളായ രേഷ്മയെയും ഗ്രീഷ്മയെയും മാവേലിക്കരയിലാണ് വിവാഹം കഴിപ്പിച്ചയച്ചത്.മകളുടെ വീട്ടിൽ കഴിയവേ പ്രമേഹ ചികിൽസ തേടി ആശുപത്രിയിലെത്തിയതാണ്. കാൽവിരലുകളിൽ ഒരെണ്ണം മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.ബിന്ദു മാവേലിക്കര പോയതോടെ കൊല്ലംകോണത്തെ വീട്ടിൽ ഒറ്റയ്ക്കായിരുന്ന ബിനു കടുത്ത വിഷമത്തിലായിരുന്നു..ഇരുവരെയും വീട്ട് വളപ്പിൽ അടുത്തടുത്തായി സംസ്കരിച്ചു.മരുമക്കൾ : ഗോപൻ,വിഷ്ണു.
(ഫോട്ടോ അടിക്കുറിപ്പ്....മരിച്ച ബിനു(46)വും ബിന്ദു(44)വും)