വെഞ്ഞാറമൂട് :ബൈക്കുകൾ കൂടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രികരായ കുളത്തൂപ്പുഴ തിങ്കൾക്കരിക്കകത്ത് പാറുവിളക്കോണം പുത്തൻ വീട്ടിൽ ജോർജ്ജ് ബി.ഫിലിപ്പ് (35), മൂന്നാനക്കുഴി മണ്ണയം ആലുംകുഴിവീട്ടിൽ ഷാരൂൺ രാജ് (21) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ബൈപാസ് റോഡിൽ വേളാവൂർ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. എതിർ ദിശകളിൽ നിന്ന് വരികയായിരുന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.