pinaryi-

തിരുവനന്തപുരം: പ്രൊഫ. എം.കെ. സാനുവിന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ പിറന്നാൾ ആശംസകൾ നേർന്നു. ലോകത്തിന്റെ ഏതു കോണിൽ നിന്ന് പ്രസരിക്കുന്ന വിജ്ഞാനത്തിന്റെ വെളിച്ചവും തന്റെ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും സമൂഹത്തിന് പകരുന്നു എന്നതാണ് സാനു മാഷിന്റെ മഹത്വമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നും മാനവികതയ്ക്കൊപ്പം നിലകൊണ്ട എഴുത്തുകാരനാണ് അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം കാലാനുസൃതമായി നവീകരിച്ച് അദ്ദേഹം സമൂഹത്തിൽ പ്രചരിപ്പിച്ചു. അതിന്റെ തുടർച്ചയാണ് പിൽക്കാലത്തുണ്ടായ ഇടതുപക്ഷ ആഭിമുഖ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.