
വർക്കല:ആർദ്രം പദ്ധതിയിലൂടെ സംസ്ഥാനത്തെ ആദ്യത്തെ കൂടുംബാരോഗ്യ കേന്ദ്രമായ ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി ശൈലജ പറഞ്ഞു.ചെമ്മരുതി കൂടുംബാരോഗ്യ കേന്ദ്രത്തിൽ അഡ്വ.വി.ജോയി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച മിനി ഒാഡിറ്റോറിയത്തിന്റെ ഉദ്ഘാടനം വീഡിയോകോൺഫറൻസിംഗിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷരായ ജയ സിംഹൻ,അരുണാ എസ് ലാൽ ,മുഹമ്മദ് ഇക്ബാൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശശീന്ദ്ര,ഹെൽത്ത്ഇൻസ്പെക്ടർ കെ.ആർ.ഗോപകുമാർ,ഡോ.വിജയരാഘവൻ,എസ്.പൂജ എന്നിവർ സംസാരിച്ചു.പ്ലാസ്റ്റിക്കിന് ബദൽ ഉണ്ടെന്ന പദ്ധതിയുടെ ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിച്ചു.എം.ജി.എം സ്കൂൾ പ്രിൻസിപ്പൾ എസ്.പൂജയെ അഡ്വ.വി.ജോയി എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം സ്വാഗതവും മെഡിക്കൽ ആഫീസർ അൻവർ അമ്പാസ് നന്ദിയും പറഞ്ഞു.