bhavana

മുടപുരം: മംഗലപുരം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശോചനീയമായ വീടുകളുടെ പുനരുദ്ധാരണത്തിനുള്ള ധനസഹായങ്ങളുടെ വിതരണോദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം,വികസന ചെയർമാൻ മംഗലപുരം ഷാഫി,ക്ഷേമ കാര്യ ചെയർപേഴ്‌സൺ ജയ, ആരോഗ്യ ചെയർമാൻ വേണുഗോപാലൻ നായർ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അജികുമാർ, സിന്ധു. സി. പി,ഉദയകമാരി,എസ്. ആർ. കവിത, സെക്രട്ടറി ജി.എൻ.ഹരികുമാർ,അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, വി ഇ ഒ മാരായ സമീർ,ലീജ എന്നിവർ പങ്കെടുത്തു.