
ആറ്റിങ്ങൽ: എൽ.എം.എസ് വാർഡിൽ മുഞ്ഞിനാട് പ്രഭാകരന്റ ഭാര്യ വസന്ത( 63)കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചു.കെ.എസ്.എഫ്.ഇ യിൽ ദിവസവേതന ശുചീകരണ ജീവനക്കാരിയായിരുന്നു . ഇവർ അർബുദ രോഗിയായിരുന്നു. ഒരാഴ്ച മുമ്പ് തിരുവനന്തപുരം ആർ.സി.സി യിൽ പ്രവേശിപ്പിച്ചിരുന്നു. അഡ്മിറ്റ് ചെയ്ത വാർഡിൽ മറ്റൊരു അർബുദ രോഗിയുടെ കൂട്ടിരിപ്പുകാരന് വൈറസ് ബാധിച്ചിരുന്നു. തുടർന്ന് ആരോഗ്യ വിഭാഗം വാർഡിലെ മുഴുവൻ രോഗികളെയും കൂട്ടിരിപ്പുകാരെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ഈ പരിശോധനയിലാണ് വസന്തക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ദിവസങ്ങൾക്കുള്ളിൽ ഇവരുടെ സ്ഥിതി വഷളാകുകയും വിദഗ്ദ്ധ ചികിൽസക്കായി മെഡിക്കൽ കോളേജിലെ പ്രത്യേക കൊവിഡ് ചികിൽസ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു . ആറ്റിങ്ങലിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി നഗരസഭ ശാന്തി തീരത്ത് സംസ്കരിച്ചു. ഭർത്താ വിനെയും മകളേയും ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.