kollam

തിരുവനന്തപുരം: കൊല്ലം തുറമുഖത്തെ മൾട്ടിപർപ്പസ് പാസഞ്ചർ ടെർമിനലിന്റെയും രണ്ട് ടഗ്ഗുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിൽ നിർവഹിച്ചു. നിലവിലുള്ള 178 മീറ്റർ വാർഫിന് പുറമെയാണ് 20 കോടി രൂപ ചെലവഴിച്ച് 100 മീറ്റർ നീളത്തിൽ പുതിയ മൾട്ടി പർപ്പസ് ടെർമിനിൽ നിർമിച്ചത്. യാത്രാകപ്പലുകളില്ലാത്ത സമയത്ത് ഇവിടെ കാർഗോ കപ്പലുകൾ അടുപ്പിക്കാനാവും. കൊല്ലവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും മിനിക്കോയ് - കൊല്ലം വിനോദസഞ്ചാര പാതയ്ക്കുള്ള സാദ്ധ്യത തുറക്കാനും ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 3.20 കോടി രൂപ ചെലവഴിച്ചാണ് രണ്ടു മോട്ടോർ ടഗ്ഗുകൾ നിർമിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ മുഖ്യാതിഥിയായിരുന്നു.