
പുനലൂർ:അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷനിലെ ചെങ്കോട്ടയിൽ നിന്നും രണ്ട് ചന്ദന മരങ്ങൾ മുറിച്ച് കടത്തി.ചെങ്കോട്ട-അച്ചൻകോവിൽ പാതയോരത്തെ വനം വകുപ്പിന്റെ നിയന്ത്രണത്തിലുളള റവന്യൂ ഭൂമിയിൽ നിന്ന കൂറ്റൻ ചന്ദന മരങ്ങളാണ് മുറിച്ച് കടത്തിയത്.സംഭവം അറിഞ്ഞ ചെങ്കോട്ട പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.തുടർന്ന് പ്രതികളെ പിടികൂടാനുളള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ചെങ്കോട്ട പൊലിസ് അറിയിച്ചു.