നെടുമങ്ങാട്: വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ലൊക്കെ പഴഞ്ചനായി. ഇപ്പോൾ വേണമെങ്കിൽ ചക്ക പ്ലാവിൻതൈയിലും കായിക്കുമെന്നായി. രണ്ടു വർഷം മുമ്പാണ് കരകുളം ആറാംകല്ലിൽ റിട്ട.സർക്കാരുദ്യോഗസ്ഥനായ മധുസൂദനൻ തന്റെ പറമ്പിൽ ഒരു പ്ലാവിൻതൈ നട്ടത്. 'ആയുർ ജാക്ക ഇനത്തിൽപെടുന്ന തൈ ആയിരുന്നു. രണ്ടു വർഷമായപ്പോഴേക്കും തൈ കായിച്ചു, വിളഞ്ഞു. പ്ലാവിൻതൈയിൽ ചക്ക കായിച്ച് തറയിൽ മുട്ടി നിൽക്കുന്ന കൗതുക ചക്ക കാണാൻ നിരവധി പേർ മധുസൂദനന്റെ പറമ്പിൽ എത്തുന്നുണ്ട്.