jobs

തിരുവനന്തപുരം:സാമൂഹ്യനീതി വകുപ്പിൽ സൂപ്പർവൈസർ ഐ.സി.ഡി.എസ് ഒന്നാം എൻ.സി.എ.- എസ്.ടി (കാറ്റഗറി നമ്പർ 237/2019) തസ്തികയുടെ ഇന്റർവ്യൂ നവംബർ 4 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടക്കും.
കൊവിഡ് രോഗബാധിതർ/ക്വാറന്റൈനിൽ കഴിയുന്നവരുടെ അപേക്ഷപ്രകാരം ഇന്റർവ്യൂ തീയതി മാറ്റി നൽകും.അഭിമുഖത്തിന് ഹാജരാകുന്നവർ മുഖാവരണം, കൈയുറ എന്നിവ ധരിക്കണം. ഹാൻഡ് സാനിട്ടൈസറും കരുതണം. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ നിന്നു ഡൗൺലോഡ് ചെയ്യണം. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 9 സെക്‌ഷനുമായി ബന്ധപ്പെടണം. ഫോൺ-0471 2546446