covid-

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു. ഇന്നലെ 5457 പേർ കൂടി രോഗബാധിതരായതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 4,02,674 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 4702 പേർ സമ്പർക്ക രോഗികളാണ്‌. 607 പേരുടെ ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 7015 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,193 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മരണങ്ങളും റിപ്പോർട്ട് ചെയ്തു. വിവിധ ജില്ലകളിലായി 2,83,150 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,61,563 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 21,587 പേർ ആശുപത്രികളിലുമാണ്.

ചികിത്സയിലുള്ളവർ 92,161

രോഗമുക്തർ 3,09,032

ആകെ മരണം 1376