covid

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 413 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 654 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ 288 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 12 പേർ ആരോഗ്യ പ്രവർത്തകരാണ്. മൂന്നു പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി അബ്ദുൾ റഹിം (80), ആനാട് സ്വദേശി ശ്രീകുമാർ (60),നെയ്യാറ്റിൻകര സ്വദേശി മണികണ്ഠൻ (42) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.നിലവിൽ 8,587 പേരാണ് ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 2,200 പേരെക്കൂടി രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കി. 2,493 പേർ നിരീക്ഷണകാലയളവ് പൂർത്തിയാക്കി. ആകെ 24,956 പേർ വീടുകളിലും 202 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

 ആകെ രോഗികൾ - 8,587

 ആകെ നിരീക്ഷണത്തിലുള്ളവർ - 25,​158

 പുതുതായി നിരീക്ഷണത്തിലായവർ - 2,200