
തിരുവനന്തപുരം: കഴക്കൂട്ടം വനിതാ ഐ.ടി.ഐ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് 28, 30, നവംബർ 2, 3 തീയതികളിൽ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അലോട്ട്‌മെന്റ് വിവരങ്ങൾ www.womenitikazhakuttom.kerala.gov.in വെബ്‌സൈറ്റിൽ പരിശോധിക്കാം. വിദ്യാർത്ഥിയോടൊപ്പം രക്ഷിതാവ് മാത്രമേ എത്താവൂ. അലോട്ട്‌മെന്റ് ലിസ്റ്റിലുള്ളവർക്ക് ഫോൺ സന്ദേശം മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. സംശയ നിവാരണത്തിന്- 9446183579, 9495485166.