
ആര്യനാട്∙ പണം നൽകിയില്ലെന്ന് ആരോപിച്ച് പാറ ക്വാറിയിൽ എത്തിയവരെ മൂന്നംഘ സംഘം ആക്രമിച്ചു. ചെമ്പകമംഗലം വിക്രമാലയത്തിൽ അനൂപ് (32),ജ്യേഷ്ഠൻ അരുൺ(34)എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ആര്യനാട് ഇറവൂർ വലിയകളം പാറക്വാറിക്ക് സമീപത്താണ് സംഭവം. ഇടതുകൈയിൽ കുത്തേറ്റ അനൂപിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തതായി ആര്യനാട് പൊലീസ് അറിയിച്ചു.