theft

വെഞ്ഞാറമൂട്: ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ നിന്ന് 17 ഫോണുകളും ബ്യൂട്ടി സലൂണിൽ നിന്നും 6,500 രൂപയും തൊഴിലുപകരണങ്ങളും കവർന്നു. യു വിൻ മൊബൈൽ ഫോൺ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്, കിഴക്കേറോഡിൽ പൂരം കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഡ്രീംസ് ബ്യൂട്ടി സലൂൺ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ സ്ഥാപനങ്ങൾ തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഗ്ലാസ് ഡോർ പൊട്ടിച്ചും സലൂണിലെ ഷട്ടറിലെ പൂട്ട് പൊളിച്ചുമാണ് മോഷ്ടാവ് അകത്തുകടന്നത്. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ഇൻസ്റ്റിറ്റ്യൂട്ടിനുള്ളിൽ ഒരാൾ ടോർച്ച് തെളിച്ച് സാധനങ്ങൾ പരിശോധിക്കുന്ന സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചു.