
സൈബർ സദാചാര വാദികളുടെ വിമർശനങ്ങളിൽ നടി അനശ്വര രാജനെ പിന്തുണച്ചുകൊണ്ട് വി ഹാവ് ലെക്സ് എന്ന ക്യാമ്പയിൻ റിമാ കല്ലിങ്കൽ ആരംഭിച്ചിരുന്നു. ഇതിനെതിരെ രംഗത്ത് വന്ന ഒരു വ്യക്തിക്ക് അനുപമ പരമേശ്വരൻ നൽകുന്ന മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നടിയുടെ അടുത്തിടെയുള്ള ഒരു അഭിമുഖത്തിൽ ഇത്തരം കമന്റുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്നു ചോദ്യം. അതിന് "ചേട്ടൻ മുണ്ടുടുക്കാറുണ്ടോ..." എന്നാണ് അനുപമ ചോദിക്കുന്നത്. ആണുങ്ങൾ മുണ്ടു മടക്കി കുത്തുമ്പോഴും അവരുടെ കാലുകൾ കാണാമല്ലോ എന്നും അതും ഒരുതരം കാൽ പ്രദർശനം അല്ലേ എന്നുമാണ് അനുപമ സൂചിപ്പിക്കുന്നത്.