r-sreelekha

തിരുവനന്തപുരം: ഐ.പി.എസ് അസോസിയേഷൻ പ്രസിഡന്റായി ഡി.ജി.പി ആർ.ശ്രീലേഖയെയും സെക്രട്ടറിയായി ഐ.ജി ഹർഷിത അട്ടല്ലൂരിയെയും തിരഞ്ഞെടുത്തു.

എസ്.പി ഹരിശങ്കറാണ് ജോയിന്റ് സെക്രട്ടറി. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ ഇവരാണ്- എ.ഡി.ജി.പി പദ്മകുമാർ, ഐ.ജി പി.വിജയൻ, ഡി.ഐ.ജി പി.പ്രകാശ്, എസ്.പി രാഹുൽ നായർ, എസ്.പി ആദിത്യ, എ.എസ്.പി പദം സിംഗ്.

ടോമിൻ തച്ചങ്കരിയോ ഋഷിരാജ് സിംഗോ പ്രസിഡന്റാവുമെന്നായിരുന്നു ധാരണ. ഡിസംബർ വരെ കാലാവധിയുള്ള സീനിയറായ ഡി.ജി.പി ശ്രീലേഖയെ പ്രസിഡന്റാക്കാൻ തച്ചങ്കരി നാമനിർദ്ദേശം ചെയ്യുകയായിരുന്നു. ശ്രീലേഖ വിരമിച്ച ശേഷം വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. ആദ്യമായാണ് ഐ.പി.എസ് അസോസിയേഷനിൽ തിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്നു ഇതുവരെ അസോസിയേഷൻ സെക്രട്ടറി. സ്ഥിരം പ്രസിഡന്റുണ്ടായിരുന്നില്ല. യോഗത്തിനെത്തുന്ന മുതിർന്ന ഉദ്യോഗസ്ഥനാണ് അദ്ധ്യക്ഷനാവുക. 90 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്.