
ഇരിട്ടി: ഉളിക്കൽ ബിവറേജസിൽ ജനലിൽ കൂടി കവർച്ച. 4,500 രൂപയുടെ മദ്യമാണ് കഴിഞ്ഞ ദിവസം ജനൽ വഴി മോഷ്ടിച്ചതായി പരാതി ഉണ്ടായത്.
സംഭവത്തിൽ ദുരൂഹത ഉയർന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗധരും നടത്തിയ പരിശോധനയിൽ കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചില്ല. മാത്രമല്ല ഏതൊക്കെ ബ്രാൻഡ് ആണ് മോഷണം പോയത് എന്നത് സംബന്ധിച്ചും അധികൃതർക്ക് വ്യക്തമായി പറയാൻ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. നല്ല ബ്രാൻഡുകളിൽ ഒന്ന് മാത്രമാണ് കവർന്നത്. കൂടുതൽ കുപ്പികൾ എടുക്കാമായിട്ടും മോഷ്ടാവ് എടുത്തില്ല. ഇതൊക്കെയാണ് പൊലീസിന് സംശയം തോന്നാൻ ഇടയാക്കിയത്. ബീവറേജ് ക്യാഷ് ചെസ്റ്റിൽ ലക്ഷ കണക്കിന് രൂപയും ഉണ്ടായിരുന്നു. ജനൽ വഴിയുള്ള കവർച്ച ആയതിനാൽ ഇത് സുരക്ഷിതമായിരുന്നു എന്നും അധികൃതർ പറഞ്ഞു.